പതിനൊന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് ശിക്ഷ

Published : Oct 20, 2017, 05:36 PM ISTUpdated : Oct 04, 2018, 11:54 PM IST
പതിനൊന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് ശിക്ഷ

Synopsis

ലണ്ടന്‍ : പതിനൊന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ ഷൂട്ട് ചെയ്ത് യുവതി നീലച്ചിത്ര കമ്പനിക്ക് വിറ്റു. മാഞ്ചസ്റ്ററിലെ മോസ്റ്റണിലുള്ള മുപ്പത്തിയാറു വയസുകാരിയായ ഡാന്‍ ഡേവീസാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ ഷൂട്ട് ചെയ്ത് ബ്ലൂഫിലിം നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. സംഭവത്തില്‍ ഡാന്‍ ഡേവീസിനെ 15 വര്‍ഷം തടവിലിടാന്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ചു. കുട്ടിയെ തന്‍റെ ഫ്ലാറ്റില്‍ എത്തിച്ചാണ് യുവതി പീഡിപ്പിച്ചത് എന്നാണ് കോടതി കണ്ടെത്തിയത്.

ഇപ്പോള്‍ 16 വയസുള്ളആണ്‍കുട്ടി പൊലീസിന് നല്‍കിയ പ്രസ്താവനയിലൂടെയാണ് പുറംലോകം ഞെട്ടിപ്പിക്കുന്ന സംഗതികള്‍ അറിഞ്ഞത്. യുവതി തന്നെ അടിക്കുകയും മുറിവേല്‍പ്പിക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തിരുന്നെന്ന് കുട്ടിയുടെ മൊഴി പറയുന്നു. സംഭവത്തിന് ശേഷം തീര്‍ത്തും വിഷാദാവസ്ഥയിലേക്ക് കുട്ടി പ്രവേശിച്ചുവെന്നാണ് പ്രോസിക്യൂട്ടറായ ഹെന്‍ ട്രി ബ്ലാക്ക്ഷാ കോടതിയെ അറിയിച്ചത്.

2012 ജനുവരിക്കും 2014 ഏപ്രിലിനും ഇടയില്‍ പലപ്പോഴായി കുട്ടിയെ  ഡാന്‍ ഡേവീസണ്‍ ഉപയോഗിച്ചു. യുവതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പോകാന്‍ ആണ്‍കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അതിത് സാധിക്കുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വ്യക്തമായ തെളിവുകളോടെ തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളും ഡാന്‍ നിഷേധിച്ചിരുന്നു. 

ഉന്നയിക്കുന്ന ആരോപണങ്ങള്‍ കളവാണെന്നും യുവതി വാദിച്ചിരുന്നു.  കുട്ടിയുടെ ചാപല്യത്തെ ചൂഷണം ചെയ്ത വളരെ അപൂര്‍വമായ കേസാണിതെന്നും കോടതി വിധിയില്‍ പറയുന്നു.  ആണ്‍കുട്ടി വെളിപ്പെടുത്തിയ പീഡനവിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ജഡ്ജ് അഭിപ്രായപ്പെട്ടു.  ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പുറമെ അതിന്റെ വീഡിയോകളും ഫോട്ടോകളും മറ്റുള്ളവരുമായി പങ്ക് വച്ചുവെന്നതും കടുത്ത കുറ്റമായി കോടതി വിലയിരുത്തുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കഷ്ടിച്ച് 75 സ്ക്വയര്‍ ഫീറ്റ്, പക്ഷേ ചുറ്റിനും ടണ്‍ കണക്കിന് മാലിന്യം'; ചെറിയ ഒരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് ആര്‍ ശ്രീലേഖ
മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ