ഭാര്യയുടെ മൃതദേഹം കാണുവാന്‍ മോര്‍ച്ചറിയില്‍ കയറിയ ഭര്‍ത്താവ് ഞെട്ടി.!

Published : Oct 20, 2017, 05:07 PM ISTUpdated : Oct 05, 2018, 03:04 AM IST
ഭാര്യയുടെ മൃതദേഹം കാണുവാന്‍ മോര്‍ച്ചറിയില്‍ കയറിയ ഭര്‍ത്താവ് ഞെട്ടി.!

Synopsis

ലാ പാസി: ഭാര്യയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. അകാലത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം ഒരു തവണ കൂടി കാണാനാണ് ഭര്‍ത്താവ് മോര്‍ച്ചറിയില്‍ എത്തിയത്. എന്നാല്‍ തന്റെ ഭാര്യയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്യുന്ന മെയില്‍ നഴ്‌സിനെയാണ് ഭര്‍ത്താവ് മോര്‍ച്ചറിയില്‍ കണ്ടത്. 

തിങ്കളാഴ്ച രാത്രിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നതെന്നാണ് പൊലീസ് ചീഫായ ഡഗ്ലസ് ഉസ്‌ക്യാനോ പറയുന്നത്. ലാപാസിലെ ഹോസ്പിറ്റല്‍ ഡി ക്ലിനിക്കാസില്‍ വച്ച് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് മരിച്ച യുവതിയെയാണ് മെയില്‍ നഴ്‌സ് ബലാത്സംഗം ചെയ്തിരിക്കുന്നത്. 

മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ഹോസ്പിറ്റല്‍ ബില്‍ അടയ്ക്കാന്‍ പോയ നേരത്തായിരുന്നു പീഡനം അരങ്ങേറിയത്. മോര്‍ച്ചറിയിലേക്ക് ചെന്ന താന്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടതെന്നും തുടര്‍ന്ന് മെയില്‍ നഴ്‌സിനെ നന്നായി മര്‍ദിച്ചെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് വെളിപ്പെടുത്തുന്നു. 27 കാരനായ മെയില്‍ നഴ്‌സ് ഗ്രോവല്‍ മാകുചാപിയാണ് അറസ്റ്റിലായത്. മൃതദേഹത്തെ ബലാത്സംഗത്തിന് വിധേയമാക്കിയ ചാര്‍ജാണ് ഇയാള്‍ക്ക് മേല്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കുന്നത്.

അതേസമയം, നെക്രൊഫിലിയ അഥവാ ശവരതി കുറ്റം ഇയാള്‍ക്ക് മേല്‍ ചുമത്തില്ലെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. ഇത്തരമൊരു കുറ്റം പെറുവിയന്‍ നിയത്തില്‍ ഇല്ലാത്തതിനാലാണിത്. താന്‍ ഒരു സ്വപ്ന സമാനമായ അവസ്ഥയിലായിരുന്നുവെന്നും ആ ഉന്മാദാവസ്ഥയില്‍ അറിയാതെ ചെയ്ത് പോയ കുറ്റമാണിതെന്നും മെയില്‍ നഴ്‌സ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നും ശക്തമായ തല്ല് കിട്ടി താന്‍ ഞെട്ടിത്തരിക്കുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. 

കഴിഞ്ഞ മേയില്‍ അര്‍ജന്റീനയിലെ ഒരു മോര്‍ച്ചറിയില്‍ നുഴഞ്ഞ് കയറി സ്ത്രീയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്പിറ്റലില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന തന്‍റെ എക്കാലത്തെയും ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടിയായിരുന്നു ഈ പ്രവൃത്തിയെന്നാണ് അയാള്‍ സ്വയം ന്യായീകരിച്ചിരുന്നത്.

പ്രതീകാത്മചിത്രം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകവെ മുൻ കാമുകൻ തോക്കുമായെത്തി, വധുവിനെ തട്ടിക്കൊണ്ടുപോയി
ശോഭയ്ക്ക് 20,000 ഉറച്ച വോട്ടുകൾ, ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും : എൻ ശിവരാജൻ