വിരമിച്ച കേണലിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ റവന്യു ഇന്‍റലിജന്‍സ് ശരിക്കും ഞെട്ടി

Published : Apr 30, 2017, 09:23 AM ISTUpdated : Oct 04, 2018, 07:16 PM IST
വിരമിച്ച കേണലിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ റവന്യു ഇന്‍റലിജന്‍സ് ശരിക്കും ഞെട്ടി

Synopsis

ലഖ്‌നൗ: സൈന്യത്തില്‍ നിന്ന് വിരമിച്ച കേണലിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ റവന്യു ഇന്‍റലിജന്‍സ് ശരിക്കും ഞെട്ടി. പിടിച്ചെടുത്ത സാധനങ്ങള്‍ ചില്ലറയല്ല. ഒരു കോടി രൂപ, 40 പിസ്റ്റളുകള്‍, 50,000 തിരകള്‍, 117 കിലോ മാനിറച്ചി, അഞ്ച് മാനുകളുടെ തല, സാംബര്‍ മാനിന്‍റെ കൊമ്പുകള്‍, പുള്ളിപ്പുലിയുടെ തോല്‍, ആനക്കൊമ്പ് എന്നിവ. ഞായറാഴ്ച പുലര്‍ച്ചെയാണ് റിട്ട.കേണല്‍ ദേവിന്ദ്ര കുമാറിന്‍റെ  വീട്ടില്‍ റെയ്ഡ് നടന്നത്. ഒളിവില്‍ പോയ ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച റെയ്ഡ് ഞായറാഴ്ച പുലര്‍ച്ചെ 3.30 വരെ നീണ്ടുനിന്നു. മീററ്റിലെ സിവില്‍ ലൈനിലെ വസതിയില്‍ പതിനേഴ് മണിക്കൂറാണ് റവന്യൂ അധികൃതരും വനംവകുപ്പും അരിച്ചുപെറുക്കിയത്. കേണലിന്റെ മകന്‍ പ്രശാന്ത് ബിഷ്‌നോയ് ദേശീയ തലത്തിലുള്ള ഷൂട്ടറാണ്. 

വീട്ടിലെ റെഫ്രിജറേറ്ററിലാണ് മാനിറച്ചി സൂക്ഷിച്ചിരുന്നത്. ഇതിന്‍റെ സാംപിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുകേഷ് കുമാര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ