എലികൾ എടിഎമ്മിൽ കയറി 12 ലക്ഷം രൂപ കരണ്ടു

Web Desk |  
Published : Jun 19, 2018, 08:50 AM ISTUpdated : Jun 29, 2018, 04:10 PM IST
എലികൾ എടിഎമ്മിൽ കയറി 12 ലക്ഷം രൂപ കരണ്ടു

Synopsis

എടിഎമ്മിൽ നിന്ന് എലികൾ നോട്ടുകൾ കരണ്ടു‌‌ ആ​സാ​മി​ലെ തിൻസുകി​യയിലാണ് സംഭവം  

ദിസ്പൂർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു എടിഎം മെഷീനിൽ നിന്ന് എലി നോട്ടുകൾ കരണ്ടു. ആ​സാ​മി​ലെ തിൻസുകി​യയിലാണ് സംഭവം. 
സംഭവത്തില്‍ ബാങ്കിന് 12 ല​ക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എടിഎമ്മിൽ 29 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇ​തി​ല്‍ 12,38,000 രൂ​പയാണ് എ​ലി​ക​ള്‍ ന​ശി​പ്പി​ച്ചത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ് എലികൾ നശിപ്പിച്ചത്. 

എ​ടി​എം മെ​ഷീ​നി​ല്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ മേ​യ് 20 മു​ത​ല്‍ എ​ടി​എം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ സമയത്താണ് എലികള്‍ എ​ടി​എ​മ്മി​ല്‍ ക​യ​റിക്കൂടി നോട്ടുകള്‍ കരണ്ടത്. ഈ ​മാ​സം 11-ന് ​മെ​ഷീ​ന്‍ നന്നാക്കാന്‍ ​ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ എത്തിയപ്പോഴാണ് നോട്ടുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

 17 ല​ക്ഷം രൂ​പ നശിപ്പിക്കാത്ത നിലയില്‍  കണ്ടെടുത്തിട്ടുണ്ടെന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ സംഭവത്തിൽ മറ്റ് ആസൂത്രിതനീക്കമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ചിലർ സംശയാസ്പദമായ സാഹചര്യത്തിൽ  എടിഎമ്മിന് ചുറ്റും കറങ്ങി നടന്നിരുന്നതായി പ്ര​ദേശവാസികൾ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രണയവിവാഹത്തെ പിന്തുണച്ചയാളുടെ കാൽപ്പാദം തല്ലിത്തക‍ർത്ത് പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും
വാഗ്ന‍‍ർ കാറിൽ കുട്ടികൾ അടക്കമുള്ള കുടുംബം, ഒളിപ്പിച്ചത് 21 കിലോ കഞ്ചാവ്, കാർലോസും ബിന്ദുവും വീണ്ടും പിടിയിൽ