പന്ത്രണ്ട് മിനുറ്റില്‍ 123 പേരുടെ ശബ്ദം; മിമിക്രിയില്‍ വിസ്മയം തീര്‍ത്ത് പ്രവാസി

Web Desk |  
Published : Jun 11, 2018, 01:08 AM ISTUpdated : Jun 29, 2018, 04:28 PM IST
പന്ത്രണ്ട് മിനുറ്റില്‍ 123 പേരുടെ ശബ്ദം; മിമിക്രിയില്‍ വിസ്മയം തീര്‍ത്ത് പ്രവാസി

Synopsis

മിമിക്രിയില്‍ വിസ്മയം തീര്‍ത്ത് പ്രവാസിയായ ഷാജി

യുഎഇ: പന്ത്രണ്ട് മിനുറ്റിൽ 123 പേരുടെ ശബ്ദം അനുകരിച്ച് വിസ്മയം തീർക്കുകയാണ് പ്രവാസി മലയാളി. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളുമെന്നുവേണ്ട, വിവിധ മേഖലകളില്‍ പ്രശസ്തരായവരുടെ മുഖം സ്ക്രീനില്‍ തെളിയുമ്പോള്‍ അവരുടെ ശബ്ദത്തില്‍ ഷാജി അമ്പരപ്പിക്കും. ഗള്‍ഫിലെ ജോലിത്തിരക്കിനിടയിലും മിമിക്രിയിലെ മാറ്റങ്ങള്‍ പഠിച്ചെടുക്കാന്‍ സമയം കണ്ടെത്തുകയാണ് ഈ പ്രവാസി.

സ്ക്രീനില്‍ തെളിയുന്ന 200 പേരുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കനുസരിച്ച് ദൈര്‍ഘ്യമേറിയ അനുകരണ സംഭാഷണങ്ങള്‍ 10 മിനുട്ട് കൊണ്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. മികച്ച അഭിനേതാവുകൂടിയായ ഷാജി യുഎഇയിലെ നാടക വേദികളിലെ സ്ഥിര സാന്നിധ്യമാണ്. ഐടി മേഖലയിലാണ് ജോലിചെയ്യുന്നതെങ്കിലും സിനിമയാണ് ഈ കണ്ണൂരുകാരന്‍റെ സ്വപ്നം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിൽ മാത്രമല്ല, ലെബനോനിലും ഇസ്രയേൽ ആക്രമണം, ഹിസ്ബുള്ളയുടെ തന്ത്രപരമായ മേഖലകളിൽ മിസൈൽ ആക്രമണം
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ട്രംപിന്‍റെ ഞെട്ടിക്കുന്ന പ്രഖ്യാപനം, 'ആരംഭിച്ചത് വലിയ സൈനിക നടപടി'; 8 മിനിറ്റ് വീഡിയോ സന്ദേശവുമായി യുഎസ് പ്രസിഡന്‍റ്