യുഎഇ രാഷ്ട്രപിതാവിന്‍റെ ജൻമശതാബ്ദി: സമർപ്പണമായി മലയാളി യുവാവിന്‍റെ ഹ്രസ്വചിത്രം

Web Desk |  
Published : Jun 11, 2018, 12:49 AM ISTUpdated : Oct 02, 2018, 06:33 AM IST
യുഎഇ രാഷ്ട്രപിതാവിന്‍റെ ജൻമശതാബ്ദി: സമർപ്പണമായി മലയാളി യുവാവിന്‍റെ ഹ്രസ്വചിത്രം

Synopsis

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനുള്ള സമർപ്പണമാണ് ചിത്രം

അബുദാബി: യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ ജൻമശതാബ്ദിക്ക് സമർപ്പണവുമായി മലയാളി യുവാവിന്‍റെ ഹ്രസ്വചിത്രം. ആറുമിനുട്ട് ദൈര്‍ഘ്യമുള്ള ഇസ്തി മാരാരിയ എന്ന ചിത്രത്തിന്‍റെ ആദ്യപ്രദർശനം അബുദാബിയിൽ നടന്നു. യുഎഇ സാംസ്കാരിക- യുവജന- സാമൂഹ്യവികസനകാര്യ മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക്ക് അൽ നഹ്‌യാൻ ഇസ്തിമാരാരിയാണ് ചിത്രം പുറത്തിറക്കിയത്.

അബുദാബിയില്‍ ജോലിചെയ്യുന്ന കോഴിക്കോടുകാരനായ ഉല്ലാസ് റഹ്‌മത്ത് കോയയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാജ്യ- രാജ്യാന്തര തലങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ ഷെയ്ഖ് സായിദ് അർപ്പിച്ച ദീർഘദർശനപരമായ സേവനങ്ങൾ ഒരു അറബ് കുടുംബാന്തരീക്ഷത്തിൽ വിലയിരുത്തുന്ന ചിത്രത്തിൽ വ്യവസായ പ്രമുഖന്‍ ഡോ. ബി.ആർ. ഷെട്ടിയാണ് നായകന്‍. 

ഷെയ്ഖ് സായിദിന്‍റെ നേതൃത്വത്തിൽ സാമ്പത്തികം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ യുഎഇ നേടിയ വളർച്ചയും കഥാചിത്ര രൂപത്തിൽ ഇസ്തി മാരാരിയ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നു. ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാലനടിയും ഹ്രസ്വചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ