മകര വിളക്ക് കണ്ട് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസിയുടെ 1300 സര്‍വ്വീസുകള്‍

Published : Jan 14, 2019, 07:59 PM ISTUpdated : Jan 14, 2019, 08:05 PM IST
മകര വിളക്ക് കണ്ട് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസിയുടെ 1300 സര്‍വ്വീസുകള്‍

Synopsis

നിലയ്ക്കലിലേക്ക് നാല് സര്‍വ്വീസുകള്‍ നടത്തിയാല്‍ ഒരു സര്‍വ്വീസ് ദൂര സ്ഥലങ്ങളിലേക്കെന്ന കണക്കിനാണ് ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്പെഷ്യല്‍ സര്‍വ്വീസിനുളള ബസ്സുകള്‍ നിലയ്ക്കലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 

പത്തനംതിട്ട: മകര വിളക്ക് കണ്ട് അയ്യപ്പ ദര്‍ശനം നടത്തി മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് മടങ്ങാന്‍ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത് 1300  സ്പെഷ്യല്‍ സര്‍വ്വീസുകള്‍. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കുമാണ് സര്‍വ്വീസുകള്‍. 

നിലയ്ക്കലിലേക്ക് നാല് സര്‍വ്വീസുകള്‍ നടത്തിയാല്‍ ഒരു സര്‍വ്വീസ് ദൂരസ്ഥലങ്ങളിലേക്കെന്ന കണക്കിനാണ് ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്പെഷ്യല്‍ സര്‍വ്വീസിനുളള ബസ്സുകള്‍ നിലയ്ക്കലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 

മൂടല്‍ മഞ്ഞ് കാരണം നിലയ്ക്കലും അട്ടത്തോടും പുല്ലുമേട്ടിലും മകര വിളക്ക് കാണാനായില്ല. സംക്രമം കഴിഞ്ഞതോടെ തീര്‍ത്ഥാടകര്‍ മടങ്ങി തുടങ്ങി. ഭക്തര്‍ തിരിച്ചിറങ്ങുന്നതോടെ വാഹനക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത നിയന്ത്രണത്തിനായി വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും