ട്രെയിനില്‍ പതിനാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

Web Desk |  
Published : Apr 02, 2018, 03:20 PM ISTUpdated : Jun 08, 2018, 05:49 PM IST
ട്രെയിനില്‍ പതിനാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

Synopsis

ട്രെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി

ദില്ലി: ട്രെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ദില്ലി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കാസിംപൂര്‍ ഖേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വനിതാകോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്നുപേരടങ്ങിയ അക്രമിസംഘം പീഡിപ്പിക്കുകയായിരുന്നു.

കോച്ചില്‍ പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ സംഘം ശല്യപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു. തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി ബന്ധുക്കളോട് സംഭവം വിവരിച്ചു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ മോഹിത്, ഭൂപേന്ദ്രര്‍, വിനീത് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

മോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ: രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു; 300 ഓളം വിമാനസർവീസുകൾ റദ്ദാക്കി
അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്