അരവിന്ദ് കെജ്രിവാള്‍ മാപ്പു പറഞ്ഞു, ജെയ്റ്റലി മാനനഷ്ടക്കേസ് പിന്‍വലിക്കും

By Web DeskFirst Published Apr 2, 2018, 2:38 PM IST
Highlights
  • തിരഞ്ഞെടുപ്പ് സമയത്ത് അഴിമതിക്കാരന്‍ എന്ന് വിളിച്ചതിനാണ് കെജ്രിവാളിനും മറ്റു ആം ആദ്മി നേതാക്കള്‍ക്കുമെതിരെ ജെയ്റ്റലി മാനനഷ്ടത്തിന് കേസ് കൊടുത്തത്

ദില്ലി:ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ മാപ്പു പറച്ചില്‍ പരന്പര തുടരുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലിയോടാണ് ഏറ്റവും ഒടുവില്‍ കെജ്രിവാള്‍ മാപ്പു പറഞ്ഞിരിക്കുന്നത്. ആം ആദ്മി നേതാക്കളായ സഞ്ജയ് സിംഗ്, അശുതോഷ് എന്നിവര്‍ക്കൊപ്പം സംയുക്ത പ്രസ്താവനയിലൂടെയാണ് കെജ്രിവാള്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് സമയത്ത് അഴിമതിക്കാരന്‍ എന്ന് വിളിച്ചതിനാണ് കെജ്രിവാളിനും മറ്റു ആം ആദ്മി നേതാക്കള്‍ക്കുമെതിരെ ജെയ്റ്റലി മാനനഷ്ടത്തിന് കേസ് കൊടുത്തത്. ഇരുപത് കോടി രൂപയാണ് തനിക്കുണ്ടായ മാനഹാനിക്ക് കെജ്രിവാളിനോട് ജെയ്റ്റലി ആവശ്യപ്പെട്ടത്. കെജ്രിവാള്‍ മാപ്പു പറഞ്ഞ സാഹചര്യത്തില്‍ ജെയ്റ്റലി മാനനഷ്ടക്കേസ് പിന്‍വലിക്കുകയാണെന്ന് ധനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 
 

click me!