പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി 16കാരന്‍ സുപ്രീം കോടതിയില്‍

Published : May 16, 2017, 08:27 AM ISTUpdated : Oct 04, 2018, 06:08 PM IST
പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി 16കാരന്‍ സുപ്രീം കോടതിയില്‍

Synopsis

ദില്ലി: രാജ്യത്ത് അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന പോണ്‍ വെബ്സൈറ്റുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 16 വയസുകാരന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ തന്റെ സഹപാഠികള്‍ ഇത്തരം വീഡിയോകള്‍ കണ്ട് അതിന് അടിമയാകുന്ന അവസ്ഥ കണ്ടിട്ടാണ് താന്‍ അതിന് തടയിടാനുള്ള വഴികള്‍ ആലോചിച്ചതെന്ന് രാജസ്ഥാനിലെ കോട്ട സ്വദേശി ആകാശ് നര്‍വാല പറഞ്ഞു.

തന്റെ സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലുംമൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോകള്‍ കാണുന്നുന്നതിന് താന്‍ സാക്ഷിയാണെന്നും ഇളം മനസുകളെ മലിനമാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ക്ക് കാര്യമായ പങ്കുണ്ടെന്നും കോട്ടയിലെ വിദ്യാഞ്ജലി അക്കാദമി വിദ്യാര്‍ത്ഥിയായ ആകാശ് നര്‍വാല സത്യവാങ്മൂലത്തില്‍ പറയുന്നു. സ്കൂളിലും പുറത്തുമെല്ലാം കുട്ടികള്‍ക്ക് മൊബൈലിലൂടെ അശ്ലീല ദൃശ്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുന്നു. പഠനത്തിനും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ഇത് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതിന് മുഖ്യകാരണം സുലഭമായി ലഭിക്കുന്ന ഇത്തരം വീഡിയോകളാണെന്നും വിദ്യാര്‍ത്ഥി വാദിക്കുന്നു. ചെറിയ കുട്ടികള്‍ പോലും രാജ്യത്ത് വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു. ഭൂരിഭാഗം പോണ്‍ വീഡിയോകളിലും സ്ത്രീകളെ മോശമായാണ് ചിത്രീകരിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ആണ്‍കുട്ടികള്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് കാരണവും ഇത്തരം വീഡിയോകള്‍ തന്നെയാണ്. ഇന്റര്‍നെറ്റ് വഴിയും കുറ‌ഞ്ഞ പണം മുടക്കി മെമ്മറി കാര്‍ഡുകളിലേക്ക് കോപ്പി ചെയ്ത് വാങ്ങുന്നത് വഴിയും അശ്ലീല വീഡിയോകള്‍ എഴുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

2015ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പോണ്‍ സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇന്റര്‍നെറ്റ് സെന്‍സറിങ് വലിയ വിവാദമായ സാഹചര്യത്തില്‍ ദിവസങ്ങള്‍ക്കകം നിയനത്രണം പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അശ്ലീല വീഡിയോകളോടുള്ള ഭര്‍ത്താവിന്റെ അമിത ആസക്തി കാരണം ഒരു യുവതി വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ രാജ്യത്ത് പോണ്‍ വീഡിയോകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഓരോ വര്‍ഷത്തേയും കണക്കുകള്‍ രേഖപ്പെടുത്തുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ ധാരണ, മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും
കേരളത്തിന്റെ വൈറൽ പൊലീസുകാരി സബൂറ ബീ​ഗം വിവാഹിതയായി, പ്രതിസന്ധികൾ പിന്നിട്ട് 'ഫ്രീ ബേഡ്' ഇനി പ്രദീപിനൊപ്പം