കേരളാ ഫയര്‍ഫോഴ്‌സിന്റെ ഏറ്റവും വലിയ ദുരന്തത്തിന് 16 വയസ്സ്

web desk |  
Published : May 11, 2018, 11:06 PM ISTUpdated : Jun 29, 2018, 04:27 PM IST
കേരളാ ഫയര്‍ഫോഴ്‌സിന്റെ ഏറ്റവും വലിയ ദുരന്തത്തിന് 16 വയസ്സ്

Synopsis

ദുരന്ത സ്മരണകളോടെ വടകര ഫയര്‍‌സ്റ്റേഷനില്‍ വിവിധ അനുസ്മരണ പരിപാടികള്‍ നടന്നു.

കോഴിക്കോട്: വടകര വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് പതിനാറ് വയസ്. കിണര്‍ നിര്‍മാണത്തിനിടയില്‍ മണ്ണിനടയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ അഗ്‌നിശമന സേനയിലെ മൂന്ന് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. ദുരന്ത സ്മരണകളോടെ വടകര ഫയര്‍‌സ്റ്റേഷനില്‍ വിവിധ അനുസ്മരണ പരിപാടികള്‍ നടന്നു.

കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു 16 വര്‍ഷം മുമ്പ് വെള്ളികുളങ്ങരയിലുണ്ടായത്. സേനാംഗങ്ങളായ എം.ജാഫര്‍, ബി.അജിത് കുമാര്‍, കെ.കെ.രാജന്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്കും ജീവന്‍ പൊലിഞ്ഞു. 2002 മെയ് മാസം 11 നാണ് നാടിനെ നടുക്കിയ സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു. 

ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കിണറ്റിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. മണ്ണ് മാറ്റി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി രണ്ടാമത്തെ തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് അപകടം. ഇതിലെ നടുക്കുന്ന ഓര്‍മകളുമായി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫയര്‍ സ്റ്റേഷനില്‍ ഒത്തുകൂടിയത്. സ്റ്റേഷന്‍ പരിസരത്തെ സ്മൃതി മണ്ഡപത്തില്‍ സി.കെ. നാണു എംഎല്‍എയും ഉയര്‍ന്ന ഉദ്യോഗസ്ഥരും പുഷ്പാര്‍ച്ചന നടത്തി.

സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. ഷജില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവിഷണല്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോണ്‍സ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി. ആനന്ദന്‍, എന്‍.കെ. ശ്രീജിത്ത്, കെ.ബൈജു, വി.വാസന്ത് എന്നിവര്‍ പ്രസംഗിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സോണിയയെ പോറ്റി എങ്ങനെ നേരിൽ കണ്ടു'? സോണിയ-ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം, തിരിച്ചടിച്ച് കോൺഗ്രസ്
കൂറ്റൻ ക്രിസ്മസ് ട്രീ തിരിച്ചെത്തി, രണ്ട് വർഷത്തിന് ശേഷം ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ ക്രിസ്മസ് ആഘോഷം