കാണാതായ മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റിൽ ബന്ധം സ്ഥിരീകരിക്കാതെ കേന്ദ്രസർക്കാർ

By Web DeskFirst Published Jul 11, 2016, 7:42 AM IST
Highlights

ദില്ലി: കേരളത്തിൽ നിന്ന് കാണാതായ മലയാളികൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നോയെന്ന കാര്യം സ്ഥിരീകരിക്കാതെ കേന്ദ്രസർക്കാർ. അതിനിടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മേധാവി വിളിച്ചു ചേർത്ത യോഗം ഇന്ന് ദില്ലിയിൽ ചേരും.  എഡിജിപി ആർ ശ്രീലേഖ യോഗത്തിൽ പങ്കെടുക്കും

കേരളത്തിൽ കൂട്ടാത്തോടെ ആളുകൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്ന റിപ്പോർട്ട് കേന്ദ്രസർക്കാരും ഏജൻസികളും ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ കാണാതായവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി

ദേശീയ അന്വേഷണ ഏജൻസിനും റോയും അന്വേഷണം തുടരുകയാണ്. അതിനിടെ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി വിളിച്ചുചേർത്ത യോഗം ഇന്ന് ദില്ലിയിൽ ചേരും. സംസ്ഥാന ഇന്റലിജൻസ് മേധാവി എഡിജിപി ആർ ശ്രീലേഖ പങ്കെടുക്കും.

ഐഎസിൽ ചേരാൻ പോയെന്ന് സംശയിക്കുന്നവർ സിറിയ,അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ എത്തിയെന്ന റിപ്പോർട്ടിൽ വ്യക്തത തേടും. സംസ്ഥാന പൊലീസിന് കിട്ടിയ വിവരങ്ങൾ കൈമാറും. കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും പരസ്പര സഹകരണത്തോടെ അന്വേഷണം തുടരാനാണ് തീരുമാനം. 

click me!