വിളിച്ചിട്ട് കോളെടുത്തില്ല, ആൺസുഹൃത്തിനെ വാട്ട്സ് ആപ്പ് കോളിൽ വിളിച്ചറിയിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് 18കാരി, ചികിത്സയിലിരിക്കേ മരിച്ചു

Published : Jul 30, 2025, 04:22 PM IST
death

Synopsis

കഴിഞ്ഞ 25 ന് സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.

തൃശ്ശൂർ: ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ 18 കാരി മരിച്ചു. തൃശ്ശൂർ കൈപ്പമംഗലത്ത് ഈമാസം 25 നായിരുന്നു ആത്മഹത്യാ ശ്രമം. ചികിത്സയിലിരിക്കേ ഇന്നാണ് പെൺകുട്ടി മരിച്ചത്. കഴിഞ്ഞ 25 ന് സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. 

സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെയാണ് മുറി തുറന്ന് നോക്കുന്നതും തൂങ്ങി നിന്ന പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതും. കൈപ്പമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ തുടർനടപടി എന്ന് പൊലീസ് അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്