
ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒരു സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.
പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ട് തവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
സ്ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam