റിലയന്‍സ് എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടുത്തം

Published : Nov 24, 2016, 07:54 AM ISTUpdated : Oct 04, 2018, 08:04 PM IST
റിലയന്‍സ് എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടുത്തം

Synopsis

അഹ്മദാബാദ്: മുകേശ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ കീഴില്‍ ഗുജറാത്തിലെ ജാം നഗറില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടുത്തം. രണ്ട് പേര്‍ മരണപ്പെട്ടെന്നും എട്ട് പേര്‍ക്ക് പൊള്ളലേറ്റെന്നുമാണ് വിവരം. കമ്പനിയുടെ ഫയര്‍ ബ്രിഗേഡ് ഉടന്‍ തന്നെ തീയണച്ചെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുകയാണെന്നും കമ്പനി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെയോ പൊലീസ്, ഫയര്‍ ഫോഴ്സ് വിഭാഗങ്ങളുടെയോ ഔദ്ദ്യോഗിക വിശദീകരണമൊന്നും ഉണ്ടായില്ല.

പ്ലാന്റിലെ ഫ്ലൂയിഡ് കാറ്റലിറ്റിക് ക്രാക്കിങ് യൂണിറ്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. പ്രതിദിനം 660,000 ബാരല്‍ ഉത്പാദനം നടത്തിയിരുന്ന പ്ലാന്റാണിത്. പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിലയന്‍സ് അറിയിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്തെ പുതിയ ബാറിലെ ജീവനക്കാരിയെ ജോലിസ്ഥലത്തും വീട്ടിലുമെത്തി അഭിഭാഷകനും സുഹൃത്തും ശല്യം ചെയ്തു, റിമാൻഡിൽ
നടിയെ ആക്രമിച്ച കേസ്: 'കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞു'; അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്