
ഡെറാഡൂണ്‍: ചമോലിയിലെ ഒരു കുന്നിന്‍പ്രദേശത്ത് മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 3 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
കുന്നിന് താഴെ വിശ്രമിക്കുകയായിരുന്ന കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ പലയിടത്തും കനത്ത മഴയെ തുടര്‍ന്ന് ഗതാഗതവും ജനജീവിതവും സ്തംഭിച്ച അവസ്ഥയാണുള്ളത്. ബദ്രിനാഥ്, ചാര്‍ ധാം, ഗംഗോത്രി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പല വഴികളും അടച്ചിട്ട നിലയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഇവിടങ്ങളിലെ റോഡുകള്‍ തകര്‍ന്നതോടെയാണ് വഴിയടയ്ക്കാന്‍ തീരുമാനിച്ചത്. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam