നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ തൻ്റെയും മുഖ്യമന്ത്രിയുടെയും പ്രസംഗത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കർക്ക് കത്ത് നൽകി. ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി വിമർശിച്ചതിലുള്ള അതൃപ്തിയാണ് പുതിയ നീക്കത്തിന് പിന്നിൽ.

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പോരിനുറച്ച് ഗവർണ്ണർ. തൻറെ പ്രസംഗത്തിൻറെയും അതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൻറെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്. ഗവർണ്ണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.