ദേവിക്ക് ഒരു വെറൈറ്റിയാകട്ടെ, ചുരിദാര്‍ ഉടുപ്പിച്ച പൂജാരിയെ പുറത്താക്കി

Published : Feb 06, 2018, 10:45 AM ISTUpdated : Oct 05, 2018, 12:02 AM IST
ദേവിക്ക് ഒരു വെറൈറ്റിയാകട്ടെ, ചുരിദാര്‍ ഉടുപ്പിച്ച പൂജാരിയെ പുറത്താക്കി

Synopsis

ചെന്നൈ: എന്നും സാരി തന്നെയല്ലേ ഉടുപ്പിക്കുന്നത് ഇന്നൊരു ദിവസം ചുരിദാര്‍ ആക്കിയാലോന്ന് പൂജാരിക്കൊരു ആഗ്രഹം. എന്നാല്‍ പൂജാരിയുടെ പരിഷ്‌കാരം ഭക്തര്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചില്ല.

രാജയുടെ പിതാവിന്‍റെയും ജോലി തന്നെ നഷ്ടമാകാന്‍ ഇടയായി ഈ സംഭവം. നാഗപട്ടണം ജില്ലയില്‍ മയിലാടുംതുറൈയില്‍ കാവേരി നദീതീരത്തെ പ്രശസ്തമായ മയൂരനാഥസ്വാമി ക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്രത്തിലെ അഭയാംബിക ദേവിയുടെ വിഗ്രഹത്തിലാണ് രാജ എന്ന പൂജാരി ചുരിദാര്‍ ധരിപ്പിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പിതാവിനെ സഹായിക്കാന്‍ രാജ ഗുരുക്കള്‍ ക്ഷേത്രത്തില്‍ എത്തിയത്.

പ്രധാനപൂജാരി കല്യാണസുന്ദരം ഗുരുക്കളാണ് രാജയുടെ പിതാവ്. വെള്ളിയാഴ്ചകളിലെ വിശിഷ്ടമായ ചന്ദനം ചാര്‍ത്തല്‍ പൂജയുടെ ഭാഗമായി സാധാരണ ചെയ്യുന്ന സാരി അലങ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഗഌറ്റര്‍ ഉപയോഗിച്ച് ചുരിദാര്‍ രൂപമാണ് രാജ ഗുരുക്കള്‍ നല്‍കിയത്.

അദ്ദേഹം തന്നെ ഇതിന്റെ ചിത്രമെടുത്ത് വാട്‌സാപ്പില്‍ ഇടുകയും ചെയ്തു. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. ഫോട്ടോ വൈറലായതോടെ ഭക്തര്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് രാജയേയും കല്യാണ സുന്ദരത്തേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയത്.

ആയിരത്തില്‍ അധികം വര്‍ഷം പഴക്കമുള്ളതാണ് വിഗ്രഹം. കാശിക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സർക്കാരും കെജിഎംഒഎയും തമ്മിൽ സമവായം; സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്ന് ഉറപ്പ് നൽകി സർക്കാർ
മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിലേക്ക്; സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ