കണ്ണൂരില്‍ വാഹനാപകടങ്ങളില്‍ രണ്ടു സ്‌ത്രീകള്‍ മരിച്ചു

Web Desk |  
Published : Oct 24, 2016, 07:47 AM ISTUpdated : Oct 05, 2018, 01:07 AM IST
കണ്ണൂരില്‍ വാഹനാപകടങ്ങളില്‍ രണ്ടു സ്‌ത്രീകള്‍ മരിച്ചു

Synopsis

കണ്ണൂര്‍: കണ്ണൂരിലുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് സ്ത്രീകള്‍ മരിച്ചു. കാടാച്ചിറയിലും നടാലിലുമാണ് അപകടങ്ങളുണ്ടായത്. നടാലില്‍ രാവിലെ എട്ടരയ്ക്ക് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയായ ചന്ദ്രിയും, കാടാച്ചിറയില്‍ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ബസിടിച്ച് ബേബി ശ്രുതിയുമാണ് മരിച്ചത്. കണ്ണൂര്‍ എ കെ ജി നഴ്‌സിംഗ് കോളേജിലെ ട്യൂട്ടറാണ് ബേബി ശ്രുതി. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ ഓടിച്ചിരുന്നവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിച്ചാൽ വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി: വി ശിവൻകുട്ടി
സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല, കെസി വേണുഗോപാലിനെ വാഴ്ത്തി കെ സുധാകരൻ; കോൺഗ്രസിൽ 'മുഖ്യമന്ത്രി കസേര' വടംവലി മുറുകുന്നു!