ഇന്‍ക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ; വൈറലായി രണ്ടര വയസുകാരന്റെ മുദ്രാവാക്യം വിളി

Web Desk |  
Published : Mar 02, 2018, 06:18 PM ISTUpdated : Jun 08, 2018, 05:46 PM IST
ഇന്‍ക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ; വൈറലായി രണ്ടര വയസുകാരന്റെ മുദ്രാവാക്യം വിളി

Synopsis

ഈ കൊടി ഞങ്ങടെ പുന്നാര കൊടി ...വാനിലുയര്‍ന്ന് പറക്കട്ടെ..സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്..

മലപ്പുറം: മലപ്പുറത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ മുത്തച്ഛന്റെ തോളിലിരുന്ന് മുദ്രാവാക്യം വിളിക്കുന്ന കുരുന്ന് ബാലന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലിന് ശേഷം മൈക്കിലൂടെ കേള്‍ക്കുന്ന മുദ്രാവാക്യങ്ങളാണ് രണ്ടര വയസു മാത്രമുള്ള ഷനാന്‍ എന്ന ബാലന്‍ ഏറ്റു വിളിക്കുന്നത്. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശിയും ഡോക്ടര്‍ ദമ്പതികളുമായ ഷമീം ഷായുടേയും ഷംനിഷയുടേയും മകനാനാണ് ഷനാന്‍.

ഈ കൊടി ഞങ്ങടെ പുന്നാര കൊടി ...വാനിലുയര്‍ന്ന് പറക്കട്ടെ..സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്.. പുതിയൊരിന്ത്യ പിറക്കട്ടെ..ഇന്‍ക്വിലാബ് സിന്ദാബ്…”  മുത്തച്ഛന്റെ തോളിലിരുന്ന് ഷാനന്‍ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. പതാക-കൊടിമരജാഥകള്‍ സംഗമിച്ച് ടൗണ്‍ഹാള്‍ മുറ്റത്തെത്തിയപ്പോഴായിരുന്നു സംഭവം.

സമ്മേളളനത്തിനെത്തിയ ആരോ ഷൂട്ട് ചെയ്ത് യുട്യൂബിലിട്ടതോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ