
സുക്മ: ചത്തിസ്ഗഢിലെ സുക്മയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ 20 മാവോയിസ്റ്റുകളെ വധിച്ചുവെന്ന് മാവോയിസ്റ്റ് വിരുദ്ധ സേന തലവൻ ഡി എം അവസ്തി. മാവോയിസ്റ്റ് വെടിവെപ്പിൽ 2 സുരക്ഷാ ഉദ്യോസ്ഥരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിരുന്നു.
ആറ് സുരക്ഷാ സേനാംഗങ്ങൾ ഗുരുതര പരിക്കുകളോടെ റായ്പൂരില്‍ ചികിത്സയിലാണ്. റോഡ് നിര്‍മ്മാണത്തിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ഭേജിയില്‍ ആക്രമണമുണ്ടായത്. തുടർച്ചയായി 5 മണിക്കൂർ മാവോയിസ്റ്റുകൾ വെടിയുതിർത്തുവെന്നും അവസ്തി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam