
ആലപ്പുഴ: ഒന്നരവര്‍ഷത്തോളം ഒരുമിച്ച് താമസിച്ച കാമുകി ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയതില്‍ മനംനൊന്ത് 20 വയസുകാരന്‍ ആത്മഹത്യ ചെയ്തു. വള്ളിക്കുന്നം പുത്തന്‍ചന്ത സ്വദേശി അഖില്‍ ആണ് തൂങ്ങി മരിച്ചത്. ഒന്നര വര്‍ഷമായി യുവതി അഖിലിന്റെ വീട്ടിലായിരുന്നു താമസം. ഇതിനിടെ ഒരു മാസം മുന്‍പ് കത്തെഴുതി വെച്ച് പെണ്‍കുട്ടി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി.ഇതില്‍ മനം നൊന്ത് അഖില്‍ ആതമഹ്യ ചെയ്യുകയായിരുന്നു.
തിങ്കളാഴച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് അഖിലിനെ കണ്ടെത്തിയത്. അഖിലിന്റെ മരണത്തിന് കാരണം പെണ്‍കുട്ടിയും കുടുംബവും ആണെന്ന് ആരോപിച്ച് അഖിലിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇവരെ വിട്ടു കിട്ടാതെ മൃതദേഹം മറവു ചെയ്യില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെ നാലു മണിയോടെ യുവാക്കളെ വിട്ടയച്ചു. ഇതിനു ശേഷമാണ് അഖിലിന്റെ മൃതദേഹം സംസ്‌കരിച്ചത്.
സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയതിന് പിന്നാലെ പെണ്‍കുട്ടി അഖിലിനും അമ്മയ്ക്കുമെതിരെ പോലീസ് കേസും നല്‍കിയിരുന്നു. പരാതിയില്‍് പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിരന്തര ഭീഷണിയാണ് യുവതി മടങ്ങിപ്പോകാന്‍ കാരണമെന്നും ഇതാണ് അഖിലിന്റെ മരണത്തിന് കാരണമെന്ന് അഖിലിന്റെ കുടുംബവും സുഹൃത്തുക്കളും പോലീസിന് മൊഴി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam