സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചു

By Web DeskFirst Published Jul 24, 2016, 5:33 AM IST
Highlights

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചു. തെലുങ്കാന സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന  ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. മരിച്ചവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. എന്നാല്‍ സംഭവത്തിന്‍റെ വിശദാംശങ്ങള്‍ വൈകിയാണ് പുറംലോകം അറിഞ്ഞച്. വൈകിട്ട് മൂന്നുമണിയോടെയാണ് ആശുപത്രിയില്‍ വൈദ്യുതിക്ക് ആദ്യം തടസ്സപ്പെട്ടതെന്ന് ചില ഡോക്ടര്‍മാര്‍ പറയുന്നു. പന്നീട് വൈദ്യുതി വന്നെങ്കിലും തുടര്‍ച്ചയായി തടസ്സം നേരിട്ടുകൊണ്ടിരുന്നു. ഇതിനാല്‍  ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതായി വന്നു. 

തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതോടെ ചില ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററുകളിലെ നവജാത ശിശുക്കളുടെ വിഭാഗത്തിലെ ഇന്‍ക്യുബേറ്ററുകളും പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. 

ശാസ്ത്രക്രിയ നടത്തുന്നതിന് വെളിച്ചം ഇല്ലാതിരുന്നതിനാല്‍ താന്‍ മൊബെല്‍ഫോണിന്‍റെ ടേര്‍ച്ചിന്‍റെ വെളിച്ചത്തിലാണ് ശാസ്ത്രക്രിയ നടത്തിയതെന്ന് ഒരു ഡോക്ടര്‍ പറയുന്നു.  കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ആംബം ബാഗ് ഉപയോഗിച്ചാണ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നത്. 

തെലുങ്കാനയിലെ പത്ത് ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഈ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നത്. സബ് സ്‌റ്റേഷനിലുണ്ടായ തകരാര്‍ മൂലമാണ് വൈദ്യുതി തടസ്സപ്പെട്ടത്. എന്നാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ വൈദ്യുതി വിതരണം പുനര്‍സ്ഥാപിച്ചിരുന്നുവെന്നും ആശുപത്രിയിയേക്ക് വൈദ്യുതി നല്‍കുന്ന സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പറയുന്നു.

click me!