കൂട്ട ബലാത്സംഗം: മുഖ്യപ്രതിയെ  പെൺകുട്ടി പരേഡിൽ തിരിച്ചറിഞ്ഞു

Published : Nov 26, 2017, 11:26 AM ISTUpdated : Oct 05, 2018, 12:43 AM IST
കൂട്ട ബലാത്സംഗം: മുഖ്യപ്രതിയെ  പെൺകുട്ടി പരേഡിൽ തിരിച്ചറിഞ്ഞു

Synopsis

ദില്ലി: ഇരുപത്തൊന്നുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയായ ഒാ​ട്ടോ ഡ്രൈവറെ ഇരയായ പെൺകുട്ടി സെക്കന്‍റുകൾക്കകം തിരിച്ചറിഞ്ഞു. മുഹമ്മദ്​ ഇർഫാനെ (29)യാണ്​ ബുറൈൽ മാതൃകാ ജയിലിൽ മജിസ്​ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ നടന്ന പരേഡിൽ പെൺകുട്ടി തിരിച്ചറിഞ്ഞത്​. പത്ത്​ പേരെ അണിനിരത്തിയായിരുന്നു തിരിച്ചറിയൽ പരേഡ്​. 

വനിതാ പൊലീസ്​ സംഘത്തി​ന്‍റെ അകമ്പടിയിലാണ്​ പെൺകുട്ടിയെ ജയിലിൽ എത്തിച്ചത്​. പെൺകുട്ടി ​പ്രതിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ കസ്​റ്റഡിയിൽ വിട്ടുകിട്ടാനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും  പൊലീസ്​ സ്​റ്റേഷൻ ഹൗസ്​ ഒാഫീസർ  നസ്​ബീർ സിങ്​ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്​ത ശേഷം രണ്ട്​ കൂട്ടുപ്രതികൾ ആരെല്ലാമെന്ന്​ ഉറപ്പാക്കുമെന്നും പൊലീസ്​ പറഞ്ഞു. ദാരുണമായ  ബലാത്സംഗം അരങ്ങേറിയത്​ ചാണ്ഡിഗഡിലാണ്​. ഒരാഴ്​ച പ്രയ്​തനം നടത്തിയാണ്​ ആദ്യ അറസ്​റ്റ്​ നടത്തിയത്​. മറ്റ്​ രണ്ട്​​ പേർ അവരുടെ സിരക്​പൂരിലെ വീട്ടിൽ നിന്ന്​ ഒളിവിൽ പോയിട്ടുണ്ട്​. 

ഇർഫാനെ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലിൽ ഗരീബ്​ (22), പോപ്പു (23) എന്നിവരാണ്​ കൂട്ടു​പ്രതികൾ എന്ന്​ സൂചന ലഭിച്ചിട്ടുണ്ട്​. മൂവരും മദ്യപിച്ചിരിക്കു​മ്പോഴാണ്​ സ്​ത്രീയെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത്​. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ല, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്ന് കെ സി വേണുഗോപാൽ
‘തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹം, മൂക്ക് പൊത്താതെ നടക്കാൻ കഴിയില്ല’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി, ശ്രീലേഖക്കെതിരെയും പരിഹാസം