ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാൻ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
ടെഹ്റാൻ: ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാൻ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇറാനിൽ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും കനത്ത വ്യോമാക്രമണം തുടരുകയാണ്. വ്യോമാക്രമണത്തിൽ ആയത്തൊള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം, ആയത്തൊള്ള അലി ഖമനെയിയയും കൊല്ലപ്പെട്ടെന്ന് ഇസ്രയേലും അമേരിക്കയും അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കയും ഇസ്രയേലും പറഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇക്കാര്യം തള്ളികൊണ്ട് തെളിവ് പുറത്തുവിടാൻ ഇറാന് കഴിഞ്ഞിട്ടില്ല. ഖമനെയി കൊല്ലപ്പെട്ടതിൽ ഇറാനിലുള്ള ജനങ്ങള്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തിലുള്ള വീഡിയോകളും പുറത്തുവന്നു.



