കാസര്‍കോട്ട് വന്‍ ക‌ഞ്ചാവ് വേട്ട; യുവാവ് പിടിയില്‍

Web Desk |  
Published : Aug 17, 2017, 12:26 PM ISTUpdated : Oct 04, 2018, 11:37 PM IST
കാസര്‍കോട്ട് വന്‍ ക‌ഞ്ചാവ് വേട്ട; യുവാവ് പിടിയില്‍

Synopsis

കാസര്‍കോട്: കാസര്‍കോട്ട് 22 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുര്‍ന്ന് സിദ്ദീഖ് താമസിക്കുന്ന തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കഞ്ചാവ് വാങ്ങാനായി ഈ ക്വാര്‍ട്ടേഴ്‌സില്‍ എത്താറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവെത്തിച്ചിരുന്നത്. ഓണത്തിന് വിതരണം ചെയ്യുന്നതിനായാണ് ഇത്രയും കൂടുതല്‍ കഞ്ചാവെത്തിച്ചതെന്നാണ് വിവരം. ഇയാള്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയിരുന്നവരെകുറിച്ചും ഇയാളില്‍ നിന്നും സ്ഥിരം കഞ്ചാവ് വാങ്ങിയിരുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
'സുധാകരൻ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്', ചിരിച്ചെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്ന് ഇ പി ജയരാജൻ