
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി മൂന്നുപേര്‍ മരിച്ചു. ഇടുക്കി പച്ചടി പത്തുവളവിന് സമീപമാണ് ഉരുള്‍പൊട്ടിയത്. പീറ്റര്‍ തോമസ്, ഭാര്യ റോസമ്മ, ജോളി എന്നിവരാണ് മരിച്ചത്. ഇതോടെ കനത്ത മഴയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി ഇന്നു മരിച്ചവരുടെ എണ്ണം 22 ആയി.
മലപ്പുറം പെരിങ്ങോവില്‍ വീട്ടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചിരുന്നു. മൂസ, ഇർഫാൻ അലി, സഫ്വാൻ, മുഷ്ഫിഖ്, ഹൈറുദീസ, ബഷീർ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറില്‍ രണ്ട് പേരെ കാണാതായി.
സീതത്തോട് മുണ്ടൻപാറയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായവരിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്നുപേര് കൂടി മണ്ണിനടിയിലുണ്ടെന്നാണ് സംശയിക്കുന്നത്. കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിൽ പൂനയിൽ നിന്ന് സേനയെത്തും.ദുരിതാശ്വാസ ക്യാമ്പുകളില്‍ മിലിട്ടറി ടാസ്ക് ഫോഴ്സ് ഭക്ഷണമെത്തിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam