ഹെയര്‍ റീപ്ലാന്‍റേഷന്‍ നടത്തിയ യുവാവ് മരണപ്പെട്ടു

By Web DeskFirst Published Jun 9, 2016, 10:10 AM IST
Highlights

ചെന്നൈ: ഹെയര്‍ റീപ്ലാന്‍റേഷന്‍ നടത്തിയ യുവാവ് മരണപ്പെട്ടത് തമിഴ് നാട്ടില്‍ വിവാദമാകുന്നു. ഹെയര്‍ റീപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തി മൂന്ന് ദിവസത്തിനുള്ളിലാണ് സന്തോഷ് എന്ന 22കാരന്‍ മരണപ്പെട്ടത്. 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഏതാണ്ട് 1200 മുടിയാണ് സന്തോഷിന്‍റെ തലയില്‍ ഒരു ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് സെന്‍ററില്‍  നടന്ന ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചത്.

സന്തോഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ റോബോട്ടിക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് സെന്‍ററില്‍ ശസ്ത്രക്രിയ നടത്തുവാന്‍ അറിയുന്ന വിദഗ്ധ ഡോക്ടര്‍മാറില്ലെന്നാണ് സന്തോഷിന്‍റെ മാതാപിതാക്കള്‍ പറയുന്നത്. ഈ ഡോക്ടര്‍മാര്‍ക്കെതിരെ ചികില്‍സ പിഴവിന് ഇവര്‍ കേസ് കൊടുത്തിട്ടുണ്ട്. 

ഏതാണ്ട് പതിനഞ്ച് പതിനാറ് ലക്ഷം രൂപയാണ് ആശുപത്രിക്കാന്‍ ദിവസവും ഉണ്ടാക്കുന്നത്, അവര്‍ക്ക് പണം മാത്രമാണ് വിഷയം അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് മകനെ ചെറുപ്പത്തിലെ നഷ്ടപ്പെട്ടു. ഇത് ഇനി ആര്‍ക്കും ഉണ്ടാകരുത്, ഞങ്ങള്‍ക്ക് നീതി വേണം, ആ ആശുപത്രിയിലെ ഡോക്ടര്‍മാരെ ആറസ്റ്റ് ചെയ്യണം സന്തോഷിന്‍റെ അമ്മ ജോസബീന്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു.

73,000 രൂപയാണ് ഈ ആശുപത്രികാര്‍ക്ക് സന്തോഷിന്‍റെ മാതാപിതാക്കള്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷനായി നല്‍കിയിരുന്നത്. സന്തോഷിന്‍റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് സെന്‍ററില്‍ പരിശോധന നടത്തിയ അധികൃതര്‍ വെറും മൂന്ന് മാസം മുന്‍പാണ് ഈ സ്ഥാപനത്തിന് ആവശ്യമായ ലൈസന്‍സ് കിട്ടിയതെന്ന് കണ്ടെത്തി. ഒപ്പം ഡ്രഗ്സ് കണ്‍ട്രോള്‍ അധികൃതരുടെ അനുമതിയില്ലാതെ മരുന്നുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ സെന്‍ററിന് എതിരെ മെഡിക്കല്‍ കൌണ്‍സില്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

click me!