21ന് മോട്ടോര്‍ വാഹന പണിമുടക്ക്

Published : Jun 09, 2016, 09:14 AM ISTUpdated : Oct 05, 2018, 12:11 AM IST
21ന് മോട്ടോര്‍ വാഹന പണിമുടക്ക്

Synopsis

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളികളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം
ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുകള്‍, ടാക്സി സര്‍വ്വീസുകള്‍, ലോറി, മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍വ്വീസ് നടത്തില്ലെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് മോട്ടോര്‍ വാഹന സര്‍വ്വീസ് മേഖലയെ തകര്‍ക്കുമെന്നാണ് സംയുക്ത സമരസമിതിയുടെ പരാതി. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഉത്തരവ് പിന്‍വലിക്കണമെന്ന്
തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഈ മേഖലയിലെ തൊഴിലാളികള്‍ കാണുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി
ചൊവ്വന്നൂർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ, എസ്ഡിപിഐ പിന്തുണയിൽ ഭരണം പിടിച്ചു; 25 വർഷത്തിന് ശേഷമുള്ള മാറ്റം