ബാഗ്ദാദില്‍ ഐഎസ് ബോംബാക്രമണത്തില്‍ 24 പേര്‍ മരിച്ചു

By Web DeskFirst Published May 30, 2016, 4:51 PM IST
Highlights

ഫലൂജയില്‍ അമേരിക്കന്‍ സഹായത്തോടെ ഇറാഖി സൈന്യം മുന്നേറ്റം തുടരുന്നതിനിടെയാണ് ഐഎസ് ഇന്ന് തിരിച്ചടിച്ചത്. കാറിലും മോട്ടോര്‍ സൈക്കിളിലും സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറുകളാണ് ആക്രമണം  നടത്തിയത്. ഫലൂജയില്‍ ഷിയാ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ഷാബ്, സദര്‍ പ്രവിശ്യകളിലായിരുന്നു ആക്രമണം.  50000 ആളുകളെങ്കിലും ഫലൂജയില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ബാഗ്ദാദില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഫലൂജ നഗരം തിരികെ പിടിക്കാന്‍ ഇറാഖി സൈന്യം ഇസ്ലാമിക് സ്റ്റേറ്റിനു നേരെ ആക്രമണം തുടങ്ങിയത്. 2014 ജനുവരി മുതല്‍ ഐഎസിന്റെ അധീനതയിലാണ് ഫലൂജ. ഷിയാ വംശജര്‍ക്കെതിരെയും ഇറാഖി ഭരണകൂടത്തിനെതിരെയും ഇവിടം കേന്ദ്രീകരിച്ചാണ് ഐഎസ് വിമതര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നതിനാല്‍ ഫലൂജ തിരികെ പിടിക്കുന്നത് ഇസ്ളാമിക് സ്റ്റേറ്റിനെ തുരത്തുന്നതില്‍ ഏറെ നിര്‍ണായകമാണ്.

click me!