കാബൂളില്‍ ഇരട്ട സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 91 പേര്‍ക്ക് പരിക്ക്

By Web DeskFirst Published Sep 6, 2016, 2:17 AM IST
Highlights

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷാ മേഖലയിലാണ് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് സ്ഫോടനങ്ങളുണ്ടായത്. പ്രതിരോധ മന്ത്രാലയത്തിന് തൊട്ടടുത്താണ് സ്ഫോടനം നടന്നത്. റിമോട്ട് സെന്‍സര്‍ ഉപയോഗിച്ച് ആദ്യ ആക്രമണം നടത്തിയ ഭീകരവാദികള്‍ രണ്ടാമത്തെ ആക്രമണത്തിനായി ചാവേറിനെയാണ് നിയോഗിച്ചത്. ഇരട്ട സ്ഫോടനത്തില്‍ ഒരു സൈനിക ജനറലും രണ്ട് ഉയര്‍ന്ന പൊലീസുദ്യോഗസ്ഥനുമടക്കം 24 കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.  ഭീകരാക്രമണത്തെ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘനി അപലപിച്ചു. ഒരാഴ്ച മുന്‍പ് കാബൂളിലെ അമേരിക്കന്‍ സര്‍വ്വകലാശാലയിലുണ്ടായ ഭീകരാക്രണത്തില്‍ ഏഴു വിദ്യാര്‍ത്ഥികളടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

click me!