കോടീശ്വരനായ ഇരുപത്തിനാലുകാരന്‍ സന്യാസം സ്വീകരിച്ചു

By Web DeskFirst Published Mar 19, 2018, 6:43 PM IST
Highlights
  • മഹാരാഷ്ട്രയിലെ കൊല്‍ഹാപുരയിലെ മോക്ഷേഷ് എന്ന വ്യക്തിയാണ് സ്വത്തുക്കള്‍ ത്യജിച്ച് സന്യാസത്തിന്‍റെ വഴി തിരഞ്ഞെടുത്തത്

മുംബൈ: കോടീശ്വരനായ ഇരുപത്തിനാലുകാരന്‍ സന്യാസം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ കൊല്‍ഹാപുരയിലെ മോക്ഷേഷ് എന്ന വ്യക്തിയാണ് സ്വത്തുക്കള്‍ ത്യജിച്ച് സന്യാസത്തിന്‍റെ വഴി തിരഞ്ഞെടുത്തത്. ഗുജറാത്ത് സ്വദേശികളായ ജൈന മതവിശ്വാസികളാണ് യുവാവിന്‍റെ കുടുംബം രണ്ട് തലമുറയ്ക്ക് മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലേക്ക് കുടിയേറിയത്.

100 കോടി രൂപയാണ് വ്യാപരികളായ ഈ കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം. സിഎ ബിരുദദാരിയായ മോക്ഷേശ് സന്യാസത്തിലുള്ള തന്‍റെ താല്‍പ്പര്യം കഴിഞ്ഞവര്‍ഷം അവസാനമാണ് കുടുംബവുമായി പങ്കുവച്ചത്. എന്നാല്‍ പെട്ടെന്ന് തീരുമാനം എടുക്കരുതെന്നും കാത്തിരിക്കാനും കുടുംബം ഉപദേശിക്കുകയായിരുന്നു.

എന്നാല്‍ ഇരുപത്തിരണ്ടാമത്തെ വയസില്‍ ബിസിനസ് ആരംഭിച്ച നനിക്ക് പണം ഇരട്ടിക്കുന്നത് അനുഭവിക്കാന്‍ കഴിഞ്ഞെങ്കിലും, മനസില്‍ സന്തോഷം ലഭിച്ചില്ലെന്ന് മോക്ഷേശ് പറയുന്നു. അതു കൊണ്ടാണ് സന്യാസം എന്ന തീരുമാനം എടുത്തത് എന്ന് മോക്ഷേശ് പറയുന്നു.

പണം കൊണ്ട് എല്ലാം നേടാന്‍ പറ്റുമെങ്കില്‍ പണക്കാരെല്ലാം സന്തോഷവാന്‍മാരാകണ്ടെയെന്നാണ് മോക്ഷേശിന്‍റെ ചോദ്യം. യഥാര്‍ത്ഥ സന്തോഷം ഒന്നും നേടിയെടുക്കുന്നതില്‍ അല്ലെന്നും വിട്ട് കൊടുക്കലിലാണെന്നും യുവാവ് പറയുന്നു.

click me!