ജയ്പൂരില്‍ കല്യാണമണ്ഡപം തകര്‍ന്ന് വീണ് 26 മരണം

Published : May 11, 2017, 03:07 AM ISTUpdated : Oct 04, 2018, 07:08 PM IST
ജയ്പൂരില്‍ കല്യാണമണ്ഡപം തകര്‍ന്ന് വീണ് 26 മരണം

Synopsis

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കല്യാണമണ്ഡപം തകര്‍ന്ന് വീണ് നാല് കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ മരിച്ചു. ജയ്പൂരിനടുത്ത് ബഹത്പുരില്‍ ആണ് അപകടം നടന്നത്. ശക്തമായ കാറ്റില്‍ വിവാഹവേദിയിലെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍ ഇരുപത്തിയെട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

മരിച്ചവരില്‍ 11 പേര്‍ പുരുഷന്‍മാരാണ്. ശക്തമായ മണല്‍ കാറ്റിലാണ് കല്യാണമണ്ഡപം തകര്‍ന്നത്. പൊലീസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികില്‍സ ഉറപ്പാക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ നിര്‍ണായക നടപടി; ഇന്ന് മുതൽ ദില്ലി ഹൈക്കോടതിയിൽ അന്തിമ വാദം ആരംഭിക്കും