
മുംബൈ: മുംബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ 26 പാക്കിസ്ഥാനികളെ കാണാതായി. ഏതാനും ആഴ്ചകളായി ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. 10 വര്‍ഷത്തോളമായി ജുഹുവില്‍ ചായക്കട നടത്തയിരുന്നയാളും ഇതില്‍ പെടുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സ്വദേശികളെ കൂട്ടത്തോടെ കാണാതായയത് സുരക്ഷാ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്. മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ മുബൈയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്‍പ്പെടെ പരിശോധന തുടരകുയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam