2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്

Published : Oct 25, 2017, 12:18 PM ISTUpdated : Oct 04, 2018, 05:37 PM IST
2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്

Synopsis

ന്യൂ‍ഡല്‍ഹി: മുന്‍ ടെലികോം മന്ത്രി എ രാജയും ഡിഎംകെ എംപി കനിമൊഴിയും പ്രധാന പ്രതികളായ 2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2 ജി സ്പെക്ട്രം കേസ് പരിഗണിക്കുന്നതിന് നിയമിതനായ പ്രത്യേക ജഡ്ജി ഒ പി സെയ്നി സിബിഐയുടെ മൂന്ന് പരാതികളാണ് പരിഗണിക്കുന്നത്. 

മുന്‍ ടെലികോം സെക്രട്ടറി സിദ്ദാര്‍ത്ഥ് ബെഹുറ, എ രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയ എന്നിവര്‍ക്കെതിരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അഴിമതി, കുറ്റകരമായ ഗൂഡാലോചന, വഞ്ചന, പദവി ദുരുപയോഗം ചെയ്യല്‍, കൃത്രിമ രേഖ ചമയ്ക്കല്‍,കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

46 ഡിഗ്രി ചൂട്! ദില്ലി ചുട്ടുപൊള്ളുന്നു, ഉഷ്ണതരംഗം; ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, സതീശന് കിടിലൻ ഐഡിയ നൽകി തോമസ് ഐസക്; 'അന്ന് പറഞ്ഞത് ചെയ്താൽ മാത്രം മതി'