
അബുദാബി: പാക് പൗരന്‍ പര്‍ദ ധരിച്ച് പതിനൊന്നുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മാസങ്ങളോളം നീണ്ടു ആസുത്രണത്തിനൊടുവിലാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അസാന്‍ മജീദാണ് കൊല്ലപ്പെട്ടത്. ഏറെ മാസത്തെ തയാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊല നടത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എസി മെക്കാനിക്കായ 33 കാരനാണ് പ്രതി.
കൊലപാതകം, പീഡനം, ആള്‍മാറാട്ടം, ഗതാഗത നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. യുവാവ് കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വീട്ടുകാരോടും കുട്ടിയോടും ഇയാള്‍ അമിത സ്‌നേഹം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. കുട്ടിയും പിതാവും എല്ലാ ദിവസവും പള്ളിയില്‍ പോകുന്ന വിവരം ഇയാള്‍ക്ക് അറിയാമായിരുന്നു.
സംഭവ ദിവസം പള്ളിയില്‍ നിന്ന് കുട്ടി തനിച്ചാണ് വീട്ടിലെത്തിയത്. ഇതറിയാവുന്ന യുവാവ് പര്‍ദ ധരിച്ച് പെണ്‍ വേഷത്തില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ മജീദിന്‍റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഫ്‌ളാറ്റിന് മുകളിലെ ടെറസില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിന് ശേഷം സംഭവം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ കയറില്‍ കെട്ടി തൂക്കികൊന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
കൊലപാതകത്തിന് ശേഷം ഇയാള്‍ ധരിച്ചിരുന്ന പര്‍ദ താഴേക്കെറിഞ്ഞു. ജൂണ്‍ ഒന്നിനാണ് യു എ ഇയെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന അബുദാബി പോലീസ് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റിന് മുകളിലെ ടെറസില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.
അതേസമയം നേരത്തെ ഇയാള്‍ കുറ്റകൃത്യങ്ങളെല്ലാം പ്രതി നിഷേധിച്ചിരുന്നു പിന്നീട് കൊലക്കുറ്റം പോലീസിനോട് സമ്മതിച്ചു. തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് യുവാവിന്‍റെ വാദം. എന്നാല്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് കോടതിയില്‍ തെളിയിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam