
വാഷിങ്ടൺ: അമേരിക്കയിൽ വിമാനങ്ങൾ കൂട്ടിയടിച്ച് ഇന്ത്യൻ വംശജയുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഫ്ലോറിഡയിലെ ഡീൻ ഇൻറർനാഷണൽ ഫ്ലൈറ്റ് സ്കൂളിലെ ചെറുവിമാനങ്ങളാണ് യാത്രാമധ്യേ കൂട്ടിയിടിച്ചത്. ഇന്ത്യക്കാരിയായ നിഷ സെജ്വാൾ(19), ജോർജ് സാൻഷെ (22), റാൽഫ് നൈറ്റ്(72) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒരാൾ കൂടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച്ച രാത്രിയോടയാണ് അപകടം നടന്നത്. എന്നാൽ, പ്രദേശത്തെ കാലാവസ്ഥ മോശമായതിനാൽ തെരച്ചിൽ ർത്തി വെക്കുകയായിരുന്നു. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൂവരെയും കണ്ടെത്തുകയായിരുന്നു. ബോട്ട് വഴി മാത്രമേ അപകടം നടന്ന സ്ഥലത്ത് പോകാൻ സാധിക്കുകയുള്ളൂ. കുട്ടിയിടിച്ച രണ്ട് വിമാനങ്ങളും ഡീൻ ഇൻറർനാഷണൽ ഫ്ലൈറ്റ് സ്കൂളിലേതാണെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ വഴിയാണ് നിഷ മരിച്ച വിവരം അറിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam