
ദില്ലി: കാലവർഷക്കെടുതിയിൽ നട്ടംതിരിയുന്ന കേരളത്തിന് പിന്തുണ ഉറപ്പു നൽകി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായവും ഉടൻ നൽകുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് കോൺഗ്രസ് എംപിമാർക്ക് ഉറപ്പു നൽകി.
സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്രസംഘത്തെ ഉടനെ കേരളത്തിലേക്ക് അയക്കും. കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും രാജ്നാഥ് സിംഗ് ലോക്സഭയിൽ അറിയിച്ചു. സംസ്ഥാന ആവശ്യപ്പെടുകയാണെങ്കിൽ ദുരന്തനിവാരണസേനയേയും കേരളത്തിലേക്ക് അയാക്കമെന്ന് മന്ത്രി അറിയിച്ചു.
കോൺഗ്രസ് എംപിമാരായ മല്ലികാർജ്ജുന ഖാർഗേ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. ദുരിതബാധിത മേഖലകളിലേക്ക് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ അയക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam