നാദാപുരത്ത് ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

anuraj a |  
Published : Apr 28, 2016, 01:22 AM ISTUpdated : Oct 04, 2018, 07:19 PM IST
നാദാപുരത്ത് ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

Synopsis

നാദാപുരം സര്‍ക്കാര്‍ കോളേജിനായി ഏറ്റെടുത്ത സ്ഥലത്തെ കുന്നിന്‍ചെരുവിലെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സ്‌ഫോടനം. നാദാപുരം നരിപ്പറ്റ സ്വദേശി ലിനീഷ്, പയന്തോട് സ്വദേശി വിവേക്, പയന്തോട് സ്വദേശി ലിനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലിനീഷിന്റെ കൈക്കും കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സി പി എം പ്രവര്‍ത്തകരാണ്. എന്നാല്‍ സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധമില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരണപ്പാച്ചിൽ ചോദ്യം ചെയ്തു, കൊല്ലത്ത് കല്യാണ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്, ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിക്കില്ല; വാൻസിന്‍റെ 'ഇതുവരെ പ്രയോഗിക്കാത്ത ആയുധ പരാമർശം' വളച്ചൊടിക്കരുത്