തേനി കാട്ടുതീ; 8 പേര്‍ മരിച്ചെന്ന് നാട്ടുകാര്‍, നിരവധിപ്പേര്‍ ഇപ്പോഴും കാട്ടില്‍

By Vipin PanappuzhaFirst Published Mar 12, 2018, 5:11 AM IST
Highlights
  • തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലെ കാട്ടുതീയിൽ അകപ്പെട്ടവരിൽ മലയാളിയും

തേനി: തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലെ കാട്ടുതീയിൽ അകപ്പെട്ടവരിൽ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് കാട്ടുതീയിൽ കുടുങ്ങിയ മലയാളി. ബീനയടക്കമുള്ളവരെ വനത്തിന് പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു. കേരളത്തില്‍ നിന്ന് കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനായി തേനിയില്‍ എത്തിയിട്ടുണ്ട്.

അതേസമയം 8 പേർ സംഭവസ്ഥലത്ത് വെന്ത് മരിച്ചതായി രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ നാട്ടുകാർ പറഞ്ഞു. എന്നാൽ എക്കാര്യം തേനി ഡിവൈഎസ്പി അടക്കമുള്ളവർ ഇതുവരെയും സ്ഥരീകരിക്കാന തയ്യാറായിട്ടില്ല.

മലമുകളിൽ കുടുങ്ങിയ 18 പേരുടെ നില ഗുരുതരമെന്ന് സൂചന. കാട്ടിൽ അകപ്പെട്ട 36 അംഗ സംഘത്തിൽ 25 സ്ത്രീകളും 8 പുരുഷന്മാരും 3 കുട്ടികളുമാണ് ഉള്ളത്. ഇതുവരെ 15 പേരെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാനായത്.

തമിഴ്‌നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്.  തമിഴ്‌നാട് എയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി ചേര്‍ന്നു. കാട്ടുതീയുടെ ശക്തിയേക്കുറിച്ചറിയാനാണ് എയര്‍ഫോഴ്‌സ് എത്തിയതെന്നാണ് വിവരം. ശക്തമായ കാറ്റ് വീശുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മീശപ്പുലിമലയിലെത്തിയത്.  തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവസ്ഥലത്ത് തേനി കലക്ടറടക്കമുള്ളവര്‍ ക്യാമ്പ് ചെയ്യുകയാണ്. 

click me!