പ്രളയക്കെടുതിയില്‍ നഷ്ടം 31000 കോടി; രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് യുഎന്‍

Published : Oct 26, 2018, 01:55 PM ISTUpdated : Oct 26, 2018, 02:37 PM IST
പ്രളയക്കെടുതിയില്‍ നഷ്ടം 31000 കോടി; രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് യുഎന്‍

Synopsis

കേരള പുനർനിർമ്മാണത്തിന് അന്താരാഷ്ട്രാ തലത്തിൽ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കാൻ സഹായിക്കുമെന്ന് യുഎൻ റസിഡൻറ് കോർഡിനേറ്റർ യൂറി അഫാനിസീവ് ഉറപ്പ് നൽകി.

ന്യൂയോര്‍ക്ക്: പ്രളയക്കെടുതിയില്‍ നഷ്ടം 31000 കോടിയെന്ന് യുഎന്‍. യുഎൻ പഠനസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മഹാപ്രളയത്തിൽ സംസ്ഥാനത്തിന് വിവിധ മേഖലകളിലായി 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. 

കേരള പുനർനിർമ്മാണത്തിന് അന്താരാഷ്ട്രാ തലത്തിൽ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കാൻ സഹായിക്കുമെന്ന് യുഎൻ റസിഡൻറ് കോർഡിനേറ്റർ യൂറി അഫാനിസീവ് ഉറപ്പ് നൽകി. രക്ഷാപ്രവർത്തന രീതിയെ യുഎൻ സംഘം അഭിനന്ദിച്ചു. ഏറ്റവും അധികം നാശനഷ്ടം ഗതാഗത മേഖലക്കാണ് 10,046 കോടി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്
താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് എസ്ഐടി ചോദ്യം ചെയ്തയാൾ; പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്ന് പ്രതികരണം