
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഓടുന്ന ബസില്‍വച്ച് 32 വയസുകാരിയെ ബസ് ജീവനക്കാര്‍ മാനഭംഗപ്പെടുത്തി. ബിഹാറിലെ നവാദയില്‍ നിന്നും ജാര്‍ഖണ്ഡിലെ കൊദെര്‍മ്മയിലേക്ക് സഞ്ചരിച്ച ബസിലാണ് രാജ്യത്തിനു നാണക്കേടായ സംഭവം നടന്നത്. ബസിലെ മറ്റു യാത്രക്കാരെല്ലാം ഇറങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളെ കണ്‌ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഒരോ ഒമ്പതു മണിക്കൂറിനിടയിലും ഒരു പെണ്‍കുട്ടി വീതം പീഡനത്തിന് ഇരയാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam