പുടിന്റെ വസതി ലക്ഷ്യം വെച്ച് യുക്രൈൻ ആക്രമണം നടത്തി എന്ന് റഷ്യ. ഡ്രോൺ ആക്രമണം നടത്താൻ ശ്രമം ഉണ്ടായെന്ന് റഷ്യൻ വിദേശ കാര്യമന്ത്രി സെർജെയ് ലാവ്റോവ് വ്യക്തമാക്കി.

മോസ്കോ: പുടിന്റെ വസതി ലക്ഷ്യം വെച്ച് യുക്രൈൻ ആക്രമണം നടത്തി എന്ന് റഷ്യ. ഡ്രോൺ ആക്രമണം നടത്താൻ ശ്രമം ഉണ്ടായെന്ന് റഷ്യൻ വിദേശ കാര്യമന്ത്രി സെർജെയ് ലാവ്റോവ് വ്യക്തമാക്കി. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ലാവ്റോവ് കൂട്ടിച്ചേർത്തു. ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകൾക്കകമാണ് റഷ്യയുടെ വെളിപ്പെടുത്തൽ. നോവ്ഗൊറോദിലെ പുടിന്റെ വസതിക്ക് നേരെ ആക്രമണ ശ്രമം നടന്നെന്നാണ് ആരോപണം. റഷ്യൻ സേന ഡ്രോൺ ആക്രമിച്ച് തകർത്തെന്നും ലാവ്റോവ് വിശദമാക്കുന്നു. ആളപായമോ നാശമോ ഇല്ല. സമാധാന ശ്രമങ്ങൾക്ക് ഇടയിലെ ഇത്തരം നീക്കങ്ങൾ അപലപനീയമാണെന്നും ഇതിന് തിരിച്ചടി നൽകാതിരിക്കില്ല എന്നും റഷ്യൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറില്ല. പക്ഷേ ഇനി വിട്ടുവീഴ്കൾ ഉണ്ടാവില്ല എന്നും ലാവറോവ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming