ഓഖി:  325 കോടി അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Published : Dec 19, 2017, 08:59 PM ISTUpdated : Oct 05, 2018, 12:16 AM IST
ഓഖി:  325 കോടി അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Synopsis

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിയന്തര സഹായമായി കേരളത്തിനും ലക്ഷദ്വീപിനും തമിഴ്നാടിനും 325 കോടി രൂപയാണ് അനുവദിച്ചത്. മുന്‍പ് അനുവദിച്ച 76 കോടിക്ക് പുറമേയാണിത്.

മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ദുരിതാശ്വാസ പാക്കേജിലുള്ളത്. പുതിയ പാക്കേജിലൂടെ വീട് തകര്‍ന്നവര്‍ക്ക് ഒന്നരലക്ഷം രൂപയും നല്‍കും.

ഓഖി ദുരിതാശ്വാസത്തിനായി 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്ക് മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.പ്രധാനമന്ത്രിക്ക് സമഗ്രമായ സഹായ പാക്കേജ് സമര്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്ന് മുഹമ്മദ് റിയാസ്, അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി പണം പിരിക്കലാണ് ലക്ഷ്യം
സൗദിക്ക് പാകിസ്ഥാന്റെ പ്രതിരോധ കവചം; 13,000 സൈനികരും 18 യുദ്ധവിമാനങ്ങളും എത്തി