ഈജിപ്തില്‍ ബോംബാക്രമണം; വിനോദ സഞ്ചാരികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

Published : Dec 29, 2018, 07:34 AM IST
ഈജിപ്തില്‍ ബോംബാക്രമണം; വിനോദ സഞ്ചാരികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

Synopsis

ഗീസാ പിരമിഡിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു പൊട്ടിത്തെറി നടന്നത്.

കാറിയോ: ഈജിപ്തിലുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വിയറ്റ്നാമിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്. 12പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗീസാ പിരമിഡിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. 

ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു പൊട്ടിത്തെറി. പരിക്കേറ്റവരിൽ ഡ്രൈവർ ഒഴികെ എല്ലാവരും വിയറ്റ്നാമിൽ നിന്നുള്ളവരാണ്. അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്; ഒഴിവാക്കാനാവാത്ത സാഹചര്യമെന്ന് വിശദീകരണം
ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും