
ദില്ലി: കൈലാസ് യാത്രയ്ക്കിടെ സിമി കോട്ടില്‍ കുടുങ്ങിയ നാല് മലയാളികളെ പുറത്തെത്തിച്ചു. കോഴിക്കോട് സ്വദേശി ചന്ദ്രൻ നമ്പീശൻ, ഭാര്യ വനജാക്കി, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി രമാദേവി, എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. സ്വകാര്യ വിമാനത്തിൽ ഇവരെ നേപ്പാൾ ഗഞ്ചിൽ എത്തിക്കുകയായിരുന്നു.
അതേസമയം, നേപ്പാളിൽ കുടങ്ങിയ 254 കൈലാസ് മാനസ സരോവര്‍ തീര്‍ഥാടകരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആശങ്ക വേണ്ടെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ തീര്‍ത്ഥാടകരെയും ഉടന്‍ രക്ഷപ്പെടുത്താനാകുമെന്ന് എംബസി വ്യക്തമാക്കി.
യാത്രയ്ക്കിടെ സിമക്കോട്ടിൽ മരിച്ച മലയാളി ലീല മഹേന്ദ്രനാരയണന്‍റെ മൃതദേഹം കാഠ്മണ്ഡുവിലെത്തിച്ചു. 3600 മീറ്റര്‍ ഉയരത്തിലുള്ള ഹിൽസയിൽ കുടുങ്ങിയ 550 പേരിൽ 150 പേരെ സിമിക്കോട്ടിലെത്തിച്ചിട്ടുണ്ട്. 36 മലയാളികളാണ് ഹിൽസയിൽ കുടുങ്ങിയത്. സിമിക്കോട്ടിൽ ആവശ്യത്തിന് ചികില്‍സാ ,താമസ സൗകര്യങ്ങളുണ്ടെന്ന് ഇന്ത്യൻ എംബസി പറയുന്നു.
സ്വകാര്യ വിമാനക്കമ്പനികളുടെ സഹായത്തോടെ 104 ഇന്ത്യക്കാരെ നേപ്പാള്‍ ഗഞ്ചിലെത്തിച്ചു. കാലാവസ്ഥ അനുകൂലമായാൽ നേപ്പാള്‍ സൈന്യത്തിന്റെ ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. മഴ മാറിയാലേ സിമിക്കോട്ടിൽ നിന്ന് തീര്‍ഥാടകരെ മാറ്റാനാകൂവെന്ന് നേപ്പാള്‍ അംബാസിഡര്‍ അറിയിച്ചു. 1575 ഇന്ത്യാക്കാരാണ് നേപ്പാളിൽ കുടുങ്ങിയത്.
1575 ഇന്ത്യാക്കാരാണ് നേപ്പാളിൽ കുടുങ്ങിയത്.സിമിക്കോട്ട് സുരക്ഷിതമല്ലെന്നാണ് തീര്‍ഥാടകര്‍ പറയുന്നത്. മരുന്നും ഭക്ഷണവും തീര്‍ഥാടകര്‍ക്ക് ഏര്‍പ്പാടാക്കിയെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. പക്ഷേ വേണ്ടത്ര സഹായം എത്തിയിട്ടില്ലെന്നാണ് കുടുങ്ങിയവരും ബന്ധുക്കളുടെയും പരാതി. പരിഭ്രാന്തരാകേണ്ടെന്നും തീര്‍ഥാടകര്‍ കുടങ്ങിയ സ്ഥലങ്ങളിൽ ഉടനടി ക്യാമ്പ് ഓഫീസ് തുറക്കുമെന്നുമെന്നുമാണ് എംബസി പ്രതികരണം. സാധ്യമായതെല്ലാം ചെയ്യാൻ വിദേശകാര്യമന്ത്രാലയത്തോടെും ഉന്നത ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam