അഭിമന്യുവിന്റെ മരണകാരണം നെഞ്ചിലേറ്റ കുത്ത്; പോസ്റ്റ്മാർട്ടം റിപ്പോർട്ട്

Web Desk |  
Published : Jul 03, 2018, 07:41 PM ISTUpdated : Oct 02, 2018, 06:46 AM IST
അഭിമന്യുവിന്റെ മരണകാരണം നെഞ്ചിലേറ്റ  കുത്ത്; പോസ്റ്റ്മാർട്ടം റിപ്പോർട്ട്

Synopsis

അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു നെഞ്ചിലേറ്റ ഒറ്റ കുത്താണ് മരണത്തിന് കാരണം   

കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ്‌ അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. നെഞ്ചിലേറ്റ ഒറ്റ കുത്താണ് അഭിമന്യുവിന്‍റെ ജീവനെടുത്തതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 

നെഞ്ചിലേറ്റത് ആഴത്തിലുള്ള മുറിവെന്നാണ് എന്നാണ് കണ്ടെത്തല്‍. ഏഴ് സെന്റീമീറ്റര്‍ നീളത്തിലും നാല് സെന്റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് നെഞ്ചില്‍ ഉണ്ടായത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി.

അതേസമയം, കേസ് അന്വേഷണം എസ്ഡിപിഐയിലേക്ക് നീളുകയാണ്. കൊലയാളി സംഘത്തിലെ 13 പേർ കോളേജിന് പുറത്തു നിന്നുള്ളവരാണെന്നു അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയ 15 അംഗ സംഘത്തിലെ മുഹമ്മദ്‌, ഫാറൂഖ് എന്നിവരൊഴികെയുള്ള പ്രതികൾ മഹാരാജാസ് കോളേജിനു പുറത്തു നിന്നെത്തിയവരെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴി. ക്യാമ്പസ്‌ ഫ്രണ്ട് ന്റെ പേരിൽ പോസ്റ്റർ ഒട്ടിക്കാൻ പത്തംഗ സംഘമാണ് എത്തിയത്. 

എസ്ഡിപിഐ വിദ്യാർഥികളുമായുള്ള തർക്കത്തെ തുടർന്ന് മുഹമ്മദ്‌ ഫോൺ ചെയ്തത് അനുസരിച്ച് അഞ്ചുപേർ കൂടി സ്ഥലത്തെത്തി. തുർന്നാണ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നത്. കുത്തിയത് നീല ടീഷർട് ധരിച്ചയാളെന്നാണ് മൊഴി. പുറത്തു നിന്നെത്തിയത് പരിസരത്തുള്ള എസ്ഡിപിഐ പ്രവർത്തകരാണോ എന്നുറപ്പിക്കാനാണ് ഹദിയ വിഷയത്തിൽ ഹൈക്കോടതി മാർച്ചിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നത്. ഒപ്പം പ്രതികളെന്ന് സംശയിക്കുന്ന 15 പേരുടെ ഫോൺ രേഖയും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരെ കോടതിയിൽ ഹാജരാക്കും. പിടിയിലായ സൈഫുദ്ധീൻ, റിയാസ് എന്നിവരെ ചോദ്യം ചെയ്തുവരുന്നു. 

മുഖ്യപ്രതി മുഹമ്മദ് ഉൾപ്പടെയുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പോലീസ് തുടങ്ങിയിട്ടുണ്ട്. വിമാനത്താവളം വഴി പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുക. മൂന്നാം വർഷ അറബിക് വിദ്യാർഥി മുഹമ്മദാണ് ഒന്നാം പ്രതി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്