എറണാകുളം ഹൌറ എക്സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു

Vipin Panappuzha |  
Published : May 09, 2018, 02:54 PM ISTUpdated : Jun 29, 2018, 04:15 PM IST
എറണാകുളം ഹൌറ എക്സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു

Synopsis

എറണാകുളം ഹൌറ എക്സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം

ഭുവനേശ്വര്‍ : എറണാകുളം ഹൌറ എക്സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരായ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ഹരിദാസ്പുര റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചുള്ള ലെവല്‍ ക്രോസിംഗിലാണ് സംഭവം.

ലെവല്‍ ക്രോസിംഗ്  മുറിച്ച്  കടക്കുന്നതിനിടെ  ജെസിബി പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം ദൂരെ നിന്നും തീവണ്ടി വരുന്നത് കണ്ട ജെസിബി ഡ്രൈവര്‍ വാഹനം അവിടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇതേ തുടര്‍ന്നാണ് ട്രെയിന്‍ ജെസിബിയുമായി കൂട്ടിയിടിച്ചത്. തീവണ്ടിയുടെ മുന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. 

തുടര്‍ന്നാണ് യാത്രക്കാര്‍ക്കും പരിക്ക് പറ്റിയത്. സംഭവത്തില്‍ ലെവല്‍ ക്രോസ് ജീവനക്കാരനെ കൃത്യ വിലോപത്തിന്‍റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി