ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പത്രിക സമർപ്പിച്ചു

Web Desk |  
Published : May 09, 2018, 02:51 PM ISTUpdated : Oct 02, 2018, 06:34 AM IST
ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പത്രിക സമർപ്പിച്ചു

Synopsis

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പത്രിക സമർപ്പിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11. 45 ചെങ്ങന്നൂർ ആര്‍ഡിഒ എംവി സുരേഷ് കുമാറിനാണ് പത്രിക നൽകിയത്. സിപിഎം നേതാക്കളായ എംവി ഗോവിന്ദൻ, ആർ  നാസർ, സിഎസ് സുജാത, ശോഭന ജോർജ് തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. 

മുൻ എംഎല്‍എ കെകെ രാമചന്ദ്രൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തിയ ശേഷമായിരുന്നു പത്രികാ സമർപ്പണം. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാർത്ഥികളുൾപ്പെടെ എട്ടുപേർ ഇതിനകം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. നാളെയാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓയൂർ തട്ടിക്കൊണ്ടുപോകൽ: നിരപരാധിയായ സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്
ഒറ്റപ്പെട്ട ഇറാൻ്റെ പ്രത്യാക്രമണം ഭയന്ന് നടപടി, ജാഗ്രതയോടെ ഇസ്രായേൽ; രാജ്യത്തെ എല്ലാ ആശുപത്രികളും ഒഴിപ്പിച്ചു, രോഗികളെ മാറ്റി