പിണറായിയിലെ രവീന്ദ്രന്‍വധം: 4 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

By Web DeskFirst Published May 28, 2016, 6:01 AM IST
Highlights

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രതികളെ തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ തുടരുകയാണ്.

ആഹ്‌ളാദ പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ നിലത്ത് വീണ രവീന്ദ്രനെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളായ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കീഴത്തൂരിലെ ശ്രീനിലേഷ്, ശരത്, കോളാലൂര്‍ പറമ്പത്ത് വീട്ടില്‍ ഷഗില്‍, ടി എം നിധിന്‍ എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത്. ശ്രീനിലേഷിനെയും ശരത്തിനെയും തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നും മറ്റ് രണ്ട് പേരെ നിര്‍മ്മലഗിരി കുട്ടിക്കുന്നില്‍വെച്ചു പിടികൂടിയെന്നാണ് പോലീസ് പറയുന്നത് പ്രതികളെ ചേദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി വരും ദിവസം നാല് പരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അതേസമയം രവീന്ദ്രന്റെ കൊലപാതകത്തെ തുടര്‍ന്ന പിണറായില്‍ മേഖലയില്‍ ബി ജെ പി പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച  സംഭവത്തില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്ന് സി ഐ പ്രംസദന്‍ പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. എരുവട്ടി മമ്പറം പ്രദേശത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനെരെയും അക്രമുണ്ടായി. പയ്യന്നൂര്‍ രാമന്തളിയില്‍ സി പി ഐ എം ഓഫീസിന് നേരെയും ആക്രമം നടന്നു. ചക്കരക്കല്ലില്‍ ആയുധങ്ങളുമായി സഞ്ചരിച്ച ബി ജെ പി പ്രവര്‍ത്തകനെ ഇന്നലെ വാഹന പരിശോധനയ്ക്കിടയില്‍ പോലീസ് പിടികൂടിയിരുന്നു. അക്രമ സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്.

click me!